മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ വിശ്വപ്രസിദ്ധമായ ഗീതാഞ്ജലി എന്ന ഭാവഗീത സമാഹാരത്തിലെ ഏറ്റവും ആകര്‍ഷകമായ ഗീതങ്ങളിലൊന്ന്. മഹാകവി ജി. ശങ്കരക്കുറുപ്പ് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത ഈ ഗീതകം പ്രശസ്ത സംഗീതജ്ഞന് വി.കെ.എസ്. എന്നറിയപ്പെടുന്ന വി.കെ. ശശിധരന് ആലപിക്കുന്നു. ടാഗോറിന്റെ നൂറ്റമ്പതാം ജന്മദിന വര്ഷോഘോഷത്തിന്റെ ഭാഗമായി മൂഴിക്കുളം ജൈവശാലയില് സംഘടിപ്പിച്ച ഉല്സവത്തില്നിന്ന്.