Added On : September 05, 2011 | 3382 Views
ഞാനാണ് തുമ്പപൂ
എന്റെ പേരുപറയാത&...
ഞാനാണ് തുമ്പപൂ
എന്റെ പേരുപറയാതെ ഓരോണംപോലും ഇതു വരെ ഇവിടെ ആഘോഷിച്ചുകാണില്ല ..,
ഓണമെത്തിയാല്‍ നിങ്ങളുടെ പാട്ടുകളിലും കഥകളിലും കവിതകളിലു മെല്ലാം ഞാന്‍ മാത്രം........
ഇനി ഒന്നു ചോദിച്ചോട്ടെ .............?
നിങ്ങളിലെത്രപെര്ക്കെന്നെ അറിയാം
തിരക്കിട്ട് നിങ്ങള്‍ കടന്നു പോകുന്ന ഓരോ വഴിയോരങ്ങളിലും ഞാനുണ്ട്
എന്നെ കാണാതെ ചിലപ്പോഴൊക്കെ കണ്ടില്ലെന്നു നടിച്ച് ........
ചവിട്ടിമെതിച്ച് നിങ്ങള്‍ നടന്നു പോകാറില്ലേ..................?
എന്റെ പ്രിയതോഴരായ ചെത്തിയും ചെമ്പരത്തിയും മുക്കുറ്റിയുമെല്ലാം ഇതിനോടകം ഒര്മയായികഴിഞ്ഞില്ലേ ?
ഇനി അടുത്തത് എന്റെ ഊഴം.........അല്ലെ.....?
എന്റെ രൂപംഇനി google ഇന്റെ image collection ഇല് മാത്രം കാണാവുന്ന ചിത്രമായി അവശേഷിക്കേണമോ...??
ഞാനാണ് തുമ്പ പൂ ...............!