ഉത്സവക്കാഴ്ചകള്‍ക്ക്
അരങ്ങായി യുവോഗിന്റെ
ഉത്സവകേരളം
കേരളക്കരയില്‍ ഒരു ഉത്സവകാലത്തിനു കൂടി തുടക്കമായി. ചെറുതും വലുതുമായി ആയിരക്കണക്കിന് ക്ഷേത്രങ്ങളുള്ള നാട്ടില്‍ ഈ ഉത്സവക്കാഴ്ചകള്‍ക്ക് തട്ടകം ഒരുക്കാന്‍ മാതൃഭൂമിയുടെ വീഡിയോ വെബ്‌സൈറ്റായ www.yuvog.com അവസരമൊരുക്കുന്നു.
ആചാരങ്ങള്‍ അമൂല്യങ്ങളാണ്. അന്യംനിന്നുപോകുന്ന ഒരു സംസ്‌കൃതിയുടെ അവസാനത്തെ കണ്ണികളാണ്. അത് നശിക്കുംമുമ്പ് പകര്‍ത്തിയെടുക്കൂ. വാക്കുകള്‍കൊണ്ട് ഒരുക്കാന്‍ കഴിയാത്ത വര്‍ണങ്ങള്‍ നിങ്ങളൊരുക്കുന്ന ഒരു ചെറിയ വീഡിയോയ്ക്ക് പറയാന്‍ കഴിയും. ഓരോ നാടിനും അതിന്റെതായ മഹത്തായ ഒരു പാരമ്പര്യമുണ്ട്. ആ സ്പന്ദനങ്ങള്‍ രേഖപ്പെടുത്തുക. യുവോഗില്‍ അപ്‌ലോഡ് ചെയ്യുക. അങ്ങനെ ലോകമറിയട്ടെ, നിങ്ങളുടെ നാടിന്റെയും മഹിതപാരമ്പര്യം.
നിങ്ങളുടെ നാട്ടില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച ഏതു വീഡിയോയും യുവോഗ് ഒരുക്കുന്ന ഉത്സവകേരളം പേജിലേക്ക് നേരിട്ട് അപ് ലോഡ് ചെയ്യാം. ആചാരങ്ങളായാലും ആഘോഷമായാലും അതു നിങ്ങളുടെ നാടിന്റെ സ്പന്ദനമാണെന്ന് തിരിച്ചറിയുക. ലോകമെങ്ങുമുള്ള മലയാളികള്‍ക്കും പുറംനാട്ടുകാര്‍ക്കും കാഴ്ചയുടെ വിരുന്നൊരുക്കുക.
എഫ്.എല്‍.വി., എം.പി. 4, എ.വി.ഐ. തുടങ്ങി ഏതു ഫോര്‍മാറ്റിലുള്ള വീഡിയോയും അപ് ലോഡ് ചെയ്യാം. വീഡിയോ സൈസ് 191 എം.ബിയില്‍ കൂടരുതെന്നു മാത്രം.
വീഡിയോക്യാമറയിലും മൊബൈല്‍ ഫോണ്‍ ക്യാമറയിലും നിങ്ങള്‍ ഒരുക്കുന്ന വേറിട്ട കാഴ്ചകള്‍ അപ്‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

